മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി ത്രിദ്വിന സമ്മർ ക്യാമ്പ് ആരംഭിച്ചു. മൂവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ എൻ.കെ സജീവ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷൈല കുമാരി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി.ബി സന്തോഷ് ആമുഖ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം, ബിബിൽ മോഹൻ, അനിമോൾ, ശ്യാം ബാബു, ശ്രീജ കെ . ഹരി എന്നിവർ സംസാരിച്ചു. മൂന്ന് ദിവസം നിൽക്കുന്ന ക്യാമ്പിൽ ഇന്നലെ റോഡ് നിയമങ്ങളെപ്പറ്റി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീനിവാസ ചിദംബരവും സൈബർ ലോകത്തെ ചതിക്കുഴികളെ പറ്റി മുവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിബിൽ മോഹനും ക്ലാസുകൾ നയിച്ചു.