മൂവാറ്റുപുഴ: സർക്കാർ അംഗീകൃത എഗ്ഗർ നഴ്സറിയിൽ നിന്നും 60 ദിവസത്തിനു മുകളിൽ പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ (120 രൂപ നിരക്ക്) 30ന് രാവിലെ 10 മുതൽ ആരക്കുഴ മൃഗാശുപത്രിക്ക് സമീപവും രാവിലെ 8 മുതൽ കല്ലൂർക്കാട് മൃഗാശുപത്രി പരിസരത്ത് വച്ചും വിതരണം ചെയ്യും. 31ന് രാവിലെ 9 മുതൽ ആവോലി മൃഗാശുപത്രിയിലും 11 ന് ആവോലി പഞ്ചായത്ത് ഓഫീസിന് സമീപവും വിതരണമുണ്ടാകും. വാക്സിനേറ്റ് ചെയ്ത കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്.