t

തൃപ്പൂണിത്തുറ: ലായം കൂത്തമ്പലത്തിൽ പി.ജയചന്ദ്രൻ ആലപിച്ച 41 ഗാനങ്ങൾ 4 മണിക്കൂറിൽ മനപാഠം പാടി ഗായകൻ കൊച്ചിൻ മൻസൂർ 19-ാ മത് റെക്കാ‌ഡ് നേടി. വാടാമലർ മ്യൂസിക് ഗ്രൂപ്പാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. വാടാമലർ ഗ്രൂപ്പ് അഡ്മിൻ മനോജ് ഓച്ചന്തുരുത്ത് അദ്ധ്യക്ഷനായ ചടങ്ങ് പ്രശസ്ത ഗാന രചയിതാവ് ചിറ്റൂർ ഗോപി ഉദ്ഘാടനം ചെയ്തു. രഘുനാഥ് സ്വാഗതവും ഷംസു യാക്കൂബ് നന്ദിയും പറഞ്ഞു. ഫ്രാൻസിസ് ചേരാനല്ലൂർ, മനോജ് സ്വാമി, സംഗീത സംവിധായകൻ ഉദയൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ഭരതനാട്യത്തിൽ ബുക്ക് ഒഫ് വേൾഡ് റെക്കാഡ് നേടിയ ശ്രീഹിത ശ്രീദീപ് ഷേണായിയെ ചടങ്ങിൽ ആദരിച്ചു.