മൂവാറ്റുപുഴ: അന്നൂർ ഡെന്റൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ ബി. ഡി. എസ്. 2016-17 ബാച്ച് വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ സെറിമണി മുൻ അംബാസിഡറും സംസ്ഥാന സർക്കാരിന്റെ എക്സ്‌റ്റേണൽ കോ- ഓപ്പറേഷൻ സ്പെഷ്യൽ ഓഫീസറുമായ വേണു രാജാമണി ഉദ്ഘാടനം ചെയ്തു. വേൾഡ് ഫെഡറേഷൻ ഒഫ് മെന്റൽ ഹെൽത്ത് ഏഷ്യ - പസഫിക് മേഖലയുടെ വൈസ് പ്രസിഡന്റ് ഡോ. റോയി എബ്രഹാം കള്ളിവയലിൽ വിശിഷ്ടാതിഥിയായി. അഡ്മിനിസ്‌ട്രേറ്റീവ് ചെയർമാൻ അഡ്വ. ടി. എസ് റഷീദ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് ചെയർമാൻ ടി. എസ് നൂഹ്, ഡയറക്ടർ ടി. എസ് ബഷീർ, ഡയറക്ടർ ടി. എസ് ബിന്യാമിൻ, പ്രിൻസിപ്പൽ ഡോ. ജിജു ജോർജ് ബേബി, വൈസ് പ്രിൻസിപ്പൽ ഡോ. ലിസ ജോർജ് തുടങ്ങിയവർ സംസാരിച്ചു.