ആലങ്ങാട്: പഞ്ചായത്തിലെ നിർമ്മാണ കരാറിലെ അഴിമതി അന്വേഷിക്കണമെന്നും കേന്ദ്ര സർക്കാർ പദ്ധതിയായ ജൽ ജീവൻ മിഷൻ പുനരാരംഭിക്കണമെന്നും എഴാം വാർഡിൽ തോട് കയ്യേറി റോഡ് പണിത സ്വകാര്യ സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി ആലങ്ങാട് ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ബി.ജെ.പി. കരുമാലൂർ മണ്ഡലം വൈസ് പ്രസിഡന്റ് ജെയിംസ് മഞ്ഞളി ഉദ്ഘാടനം ചെയ്തു. ആലങ്ങാട് ഈസ്റ്റ് ഏരിയാ കമ്മിറ്റി പ്രസിഡന്റ് കെ.ആർ രതിഷ് അദ്ധ്യക്ഷനായി. ആലങ്ങാട് ഈസ്റ്റ് ഏരിയാ ജനറൽ സെക്രട്ടറി കെ.എസ് സുരേഷ്, വൈസ് പ്രസിഡന്റ് സുരേഷ് പൈ, സെക്രട്ടറി ഇ.എസ്. രാജേഷ്, ഒൻപതാം വാർഡ് അംഗം വിജി സുരേഷ് എന്നിവർ പ്രസംഗിച്ചു.