മൂവാറ്റുപുഴ: മൂവാറ്റുപുഴ പ്രകൃതിജീവന സമാജത്തിന്റെ നേതൃത്വത്തിൽ രക്താതി സമ്മർദ്ദം, ആസ്മ രോഗങ്ങളുടെ കാരണങ്ങൾ, പ്രതിവിധി, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെ സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 2ന് നാസ് ഓഡിറ്റോറിയത്തിൽ സെമിനാർ നടത്തും. നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എം അബ്ദുൾ സലാം ഉദ്ഘാടനം ചെയ്യും. ഡോ. പി. നീലകണ്ഠൻ നായർ, റവ.ഫാ. ജോസഫ് മുളഞ്ഞാനാനി, യോഗ മാസ്റ്റർ പോൾ വർഗീസ് എന്നിവർ ക്ലാസെടുക്കും.