കോതമംഗലം: പുരോഗമന കലാസാഹിത്യ സംഘവും ആർട്ട് ആൻഡ് ആർടിസ്റ്റ് അസോസിയേഷനുംം സംയുക്തമായി ഒരുക്കുന്ന ചിത്രകലാ ക്യാമ്പ് കവളങ്ങാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ആരംഭിച്ചു.സർഗ്ഗാത്മതയെ പ്രതിരോധത്തിലാക്കി രാഷ്ട്രീയ ലക്ഷ്യം നേടാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് പ്രവണതകളെ ചെറുക്കും എന്ന സന്ദേശം നൽകിയാണ് ക്യാമ്പ് ഒരുക്കിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 14 ചിത്രകലാ പ്രവർത്തകർ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. പുക സ ജില്ലാ കമ്മറ്റി അംഗം ബേബി പി കുര്യാക്കോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മനോജ് നാരായണന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ലളിതകലാ അക്കാദമി പുരസ്കാര ജേതാവ് ബിജി ഭാസ്കറിന് കെ.ഇ.ജോയി ഉപഹാരം നൽകി ആദരിച്ചു. ഐസക് നെല്ലാട്, കെ.പി. മൈതീൻ, ഇ.എ.സുബാഷ് തുടങ്ങിയവർ പ്രസംഗിച്ചു.