അങ്കമാലി : അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ 64 ാം വാർഷിക പൊതുയോഗം പ്രസിഡന്റ് എൻ.വി. പോളച്ചന്റെ അദ്ധ്യക്ഷതയിൽ വ്യാപാര ഭവനിൽ വച്ച് നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്ബ് ഉത്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി, എ.ജെ റിയാസ്, മേഖല പ്രസിഡന്റ് ജോജി പീറ്റർ , ജില്ലാ സെക്രട്ടറിമാരായ ജോസ് കുര്യാക്കോസ്, സനൂജ് സ്റ്റീഫൻ , അസോസിയേഷൻ ഭാരവാഹികളായ ഡാന്റി ജോസ് , തോമാസ് കുര്യാക്കോസ്, പി.ഒ. ആന്റോ , സി.ഡി. ചെറിയാൻ, ഡെന്നി പോൾ , എം. ഒ .മാർട്ടിൻ , യൂത്ത് വിംഗ് പ്രസിഡന്റ് മെമ്പിൻ റോയി, മുൻ പ്രസിഡന്റുമാരായ ഫ്രാൻസീസ് തച്ചിൽ, പോൾ വർഗ്ഗീസ്, സാജു ചാക്കോ നിക്സൻ മാവേലി എന്നിവർ സംസാരിച്ചു.