കോലഞ്ചേരി: വൈസ്‌മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യാ റീജിയണിനു കീഴിലെ ഡിസ്ട്രിക്ട് നാലിന്റെ ഗവർണറായി രഞ്ജിത്ത് പോൾ ചുമതലയേറ്റു. മുൻ ഇന്ത്യ ഏരിയ പ്രസിഡന്റ് വി.എ തങ്കച്ചൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ റീജിയണൽ ഡയറക്ടർ ജോർജ് എം. അമ്പാട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ റീജിയണൽ ഡയറക്ടർമാരായ വി.ഐ ചെറിയാൻ, പി.കെ ബാലൻ കർത്ത, റീജിയണൽ ഭാരവാഹികളായ ബിനോയ് പൗലോസ്, കെ.വി പോൾ തുടങ്ങിയവർ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ബാബു ജോസഫ്, എം.എം ബാബു, സുജിത് പോൾ, അനിൽ മാർക്കോസ്, അഡ്വ. ബാബു ടി. ചെറിയാൻ, എം.വി ബിജോയ് തുടങ്ങിയവർ സംസാരിച്ചു.
ജോളി എം. വർഗീസ്, ബിനോയ് ടി. ബേബി, ഡോ. ജിൽസ് എം. ജോർജ്, രാജേഷ് കല്ലിങ്കൽ, അഞ്ജു ബിനോയ്, അനീന വാവച്ചൻ, ബിന്ദു രഞ്ജിത്, ലിജോ ജോർജ് തുടങ്ങിയവരാണ് മറ്റ് ഭാരവാഹികൾ.