പെരുമ്പാവൂർ: കോടനാട് മാർ ഔഗേൻ ഹൈസ്‌കൂളിലെ 1983 എസ് എസ്.എൽ.സി ബാച്ചിലെ പൂർവ്വ- അദ്ധ്യാപക വിദ്യാർത്ഥി സംഗമം 'ഒരുവട്ടം കൂടി - 83' കുറിച്ചിലക്കോട് എൻ. എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്നു.അദ്ധ്യാപകനായ ഫാദർ കെ.പി പൗലോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രവീൺ ടി.ഡി, കൺവീനർ തമ്പാൻ കെ.എസ്, ജോ. സെക്രട്ടറി രാജശ്രീ മോഹൻ, ജോ. കൺവീനർ തങ്കച്ചൻ ടി.എം, എം.പി പ്രകാശ് എന്നിവർ സംസാരിച്ചു. സംഗമത്തിനെത്തിയ 28 അദ്ധ്യാപകരെ ആദരിച്ചു. സ്‌നേഹവിരുന്നുമുണ്ടായിരുന്നു