കാലടി: 2446 നമ്പർ ശ്രീമൂലനഗരം എസ്.എൻ.ഡി .പി ശാഖാ യോഗത്തിന്റെയും ധനലക്ഷ്മി വനിതാ സംഘത്തിന്റെയും നേതൃത്വത്തിൽ ബാലജനയോഗം നടത്തി. ക്യാമ്പിന്റെ സമാപന സമ്മേളനം എസ്.എൻ.ഡി .പി ആലുവ യൂണിയൻ വൈസ് പ്രസിഡന്റ് നിർമൽ കുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്. ഒ. കെ നന്ദകുമാർ അദ്ധ്യക്ഷനായി. വനിതാ സംഘം പ്രസിഡന്റ് ഗീതാ ജോഷി, സെക്രട്ടറി റീജാ രാജു, യൂണിയൻ സെക്രട്ടറി എ. എൻ രാമചന്ദ്രൻ, ശാഖ സെക്രട്ടറി വി. എൻ ബാബുരാജ്, വൈസ് പ്രസിഡന്റ് വി. കെ സദാനന്ദൻ, വനിതാ സംഘം യൂണിയൻ മേഖലാ കൺവീനർ ഷിജിഷാജി, കേന്ദ്ര സമതി അംഗം ലീല രവീന്ദ്രൻ, ട്രഷർ സൗമ്യ ബൈജു എന്നിവർ സംസാരിച്ചു.