
കൊച്ചി: മതഭീകരവാദ ശക്തികൾക്ക് ക്രൈസ്തവ സമൂഹത്തെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ഭീകരവാദികളുടെ വെല്ലുവിളികൾക്ക് മുമ്പിൽ ദേശീയ ജനാധിപത്യ സഖ്യം മുട്ടുമടക്കില്ലെന്നും അവർ ആരെ ആക്രമിക്കാൻ വന്നാലും അവരെ ബി.ജെ.പി സംരക്ഷിക്കുമെന്നും തൃക്കാക്കര തിരഞ്ഞെടുപ്പ് പരിപാടിക്കിടെ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
നാടിനെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് പോപ്പുലർ ഫ്രണ്ട് നടത്തുന്നത്. കേരളത്തെ മറ്റൊരു താലിബാനാക്കാനാണ് ഇവരുടെ ശ്രമം. കാശ്മീരിൽ നിന്നും പണ്ഡിറ്റുകളെ ഓടിച്ച പോലെ കേരളത്തിൽ നിന്നും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ആട്ടിയോടിക്കാശ്രമം നടക്കുന്നുണ്ട്. അതിന് വെച്ച അവിലും മലരും കുന്തിരിക്കവുമൊക്കെ മാറ്റിവെക്കുന്നതാണ് അത്തരക്കാർക്ക് നല്ലതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.