കൊച്ചി: എസ്.ശില്പ രചിച്ച 'ഹൗ നോട്ട് മിഡിൽക്ളാസ്' എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രൊഫ.എം.കെ.സാനു നിർവഹിച്ചു. തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ളിക് സ്കൂളിലെ പൂർവവിദ്യാർത്ഥിയായ ശില്പ ഇപ്പോൾ കോയമ്പത്തൂർ നിർമ്മല കോളേജിൽ ബി.എ ഇംഗ്ളീഷ് സാഹിത്യം പഠിക്കുകയാണ്. യൂഫോറിയ ലാംഗ്വേജ് അക്കാഡമി എന്ന സ്ഥാപനം തുടങ്ങിയ ശില്പയ്ക്ക് മികച്ച സംരംഭകയ്ക്കുള്ള 2022ലെ ജെം അവാർഡ് ലഭിച്ചിട്ടുണ്ട്.
ചടങ്ങിൽ പി.വി.സുബ്രഹ്മണ്യൻ, ശ്രീനാരായണ വിദ്യാപീഠം പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ രാഖി പ്രിൻസ്, എസ്.ശില്പ, തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർപേഴ്സൺ രമാ സന്തോഷ്, കൗൺസിലർ ഇ.ടി.സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.