വരാപ്പുഴ : പഞ്ചായത്ത് മാർക്കറ്റിലെ ശുചീകരണ പ്രവർത്തനങ്ങളും ക്ലോറിനേഷനും പ്രസിഡന്റ് കൊച്ചുറാണി ജോസഫ് ഉദ്ഘാടനം ചെയ്തു. ദിവസവും മാർക്കറ്റ് വൃത്തിയാക്കുന്നതിന് രണ്ടു പേരെ ചുമതലപ്പെടുത്തുമെന്നു സ്വതന്ത്ര മത്സ്യ വ്യാപാരി സെക്രട്ടറി പോൾ ബാവേലി അറിയിച്ചു. മാർക്കറ്റിനകത്തു നിരീക്ഷണ കാമറ സ്ഥാപിക്കാനും മാലിന്യം നിക്ഷേപിക്കുന്നവർക്കു 25000 രൂപ വരെ പിഴ ചുമത്താനും പഞ്ചായത്ത് തീരുമാനിച്ചു, വൈസ് പ്രസിഡന്റ് ടി.പി. പോളി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജാൻസി ടോമി, വിജു ചുള്ളിക്കാട്, അമ്പിളി സജീവൻ, അംഗങ്ങളായ അനിൽ കുമാർ, ബെർലിൻ പവനത്തറ, സുസ്മിത, മിനിബോബൻ, ജിനി ജോജൻ, ഷീല അശോകൻ, സ്വതന്ത്ര മത്സ്യ വ്യാപാരി സെക്രട്ടറി പോൾ ബാവേലി എന്നിവർ പങ്കെടുത്തു.