വൈപ്പിൻ: എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 3,4,7 വാർഡുകളിലൂടെ കടന്നുപോകുന്ന കർത്തേടം മുതൽ എളങ്കുന്നപ്പുഴ ഗണപതിമുക്ക് വരെയുള്ള പടിഞ്ഞാറെ ആറാട്ടുവഴി റോഡ് നവീകരിക്കണമെന്ന് ആവശ്യം.

കാൽനട പോലും അസാധ്യമാക്കുന്ന തരത്തിൽ ആറാട്ടുവഴി റോഡ് തകർന്നിട്ട് നാളേറെയായി. റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന് റെഡിസന്റ്സ് അസ്സോസിയേഷനുകളുടെ നേതൃത്വത്തിൽ എം.എൽ.എയ്ക്ക് അടക്കം നിവേദനം നൽകിയിരുന്നു. റോഡ് പുനർനിർമ്മിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ ഇടപെടലും നാട്ടുകാർ ആവശ്യപ്പെടുന്നു.