പറവൂർ: കരിമ്പാടം ഡി.ഡി സഭ ഹൈസ്ക്കൂളിൽ സംഘടിപ്പിച്ച സൈബർ സുരക്ഷ - ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് പഞ്ചായത്ത് അംഗം ഷൈജ സജീവ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജീൻ സുധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ എക്സൈസ് ഇന്റിലിജന്റസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ ഇൻസ്പെക്ടർ എസ്. മനോജ് കുമാർ ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് ഡി. സീന, പി.ടി.എ പ്രസിഡന്റ് സി.കെ രവീന്ദ്രൻ, സീനിയർ അസിസ്റ്റന്റ് കെ.പി മിനി എന്നിവർ സംസാരിച്ചു.