കളമശേരി: സംസ്ഥാന സർക്കാർ അലുമിനിയം ഇൻഡസ്ട്രിക്കായി പ്രഖ്യപിച്ച മിനിമം വേതനം ഹിൻഡാൽക്കോ ഇൻഡസ്ട്രീസിൽ അടിയന്തരമായി നടപ്പാക്കണമെന്ന് ഹിൻഡാൽകോ എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. നടപ്പാക്കിയില്ലെങ്കിൽ സംഘടനാപരമായും നിയമപരമായും നേരിടുമെന്ന് മുന്നറിയിപ്പു നൽകി. ബി.എം.എസ് സംസ്ഥാന സെക്രട്ടറി മധുകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച്. ഇ ഒ ജനറൽ സെക്രട്ടറി ശ്രീവി ജി., മേഖലാ പ്രസിഡൻന്റ് ടി.ആർ. മോഹനൻ, ട്രഷറർ പി.കെ. സുദർശൻ എന്നിവർ സംസാരിച്ചു.