കൊച്ചി: പെട്രോളിയത്തിന്റെയും ഡീസലിന്റെയും നികുതി കുറച്ചതുപോലെ ഹോട്ടലുകളിൽ ഉപയോഗിക്കുന്ന പാചകവാതകത്തിന്റെയും നികുതി കുറയ്ക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. 18 ശതമാനമാണ് ഹോട്ടൽ പാചകവാതകത്തിന്റെ നിലവിലെ നികുതി. പാചകവാതക വിലവർദ്ധനവിൽ പൊറുതിമുട്ടുന്ന ഹോട്ടലുടമകൾക്ക് നികുതിഭാരം കുറയ്ക്കുന്നത് ചെറുതല്ലാത്ത ആശ്വാസം നൽകും. ഗാർഹിക പാചകവാതകത്തിന്റെ നികുതിഘടനയായ അഞ്ചുശതമാനം ഹോട്ടലുകളിൽ ഉപയോഗിക്കുന്ന പാചകവാതകത്തിനും ബാധകമാക്കണമെന്നും യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായി സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽസെക്രട്ടറി കെ.പി. ബാലകൃഷ്ണപൊതുവാളും അറിയിച്ചു.