കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന് വേണ്ടി വെണ്ണല മണ്ഡലത്തിലെ 28ാം നമ്പർ ബൂത്തിൽ ആഭരണ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് കൺവീനർ റിഷി പല്പുവിന്റെ നേതൃത്വത്തിൽ ഗൃഹസമ്പർക്കം നടത്തി. മണ്ഡലം പ്രസിഡന്റ് ലിജോയും പ്രവർത്തകരും പങ്കെടുത്തു. ഇവിടെയുള്ള 450ൽ പരം വീടുകളും സന്ദർശിച്ച് ഉമ തോമസിന് വേണ്ടി വോട്ടുകൾ അഭ്യർത്ഥിച്ചു. എസ്.എൻ.ഡി.പി യോഗം വെണ്ണല ശാഖാ ഭാരവാഹികളെയും സന്ദർശിച്ചു.