
പറവൂർ: സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി കടക്കര കോച്ചാമുറി വീട്ടിൽ പരേതനായ പങ്കജാക്ഷന്റെ മകൻ പ്രവീൺ (57) മരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ ഏഴിക്കര ടെലിഫോൺ എക്സ്ചേഞ്ചിന് സമീപമാണ് അപകടം. സുഹൃത്തിന്റെ മരണാനാന്തര ചടങ്ങുകളിൽ പങ്കെടുത്തശേഷം വീട്ടിലേയ്ക്ക് വരികയായിരുന്നു. തലയ്ക്ക് പരിക്കേറ്റ് വഴിയിൽ വീണുകിടന്ന പ്രവീണിനെ വിദഗ്ദ്ധചികിത്സയ്ക്ക് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഭാര്യ: ബീന. മക്കൾ: അഞ്ജിത, അമിത. മരുമകൻ: ധനിൽ.