കൊച്ചി: പ്ലാറ്റ്‌ഫോമിൽ കുഴഞ്ഞുവീണ യുവാവിന് രക്ഷകരായി മെട്രോ ജീവനക്കാർ. എം.ജി റോഡ് മെട്രോ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ യുവാവ് കുഴഞ്ഞുവീണ ഉടനെ സുരക്ഷാ ജീവനക്കാരുംമറ്റും പാഞ്ഞെത്തുകയായിരുന്നു. മറ്റൊരു യാത്രക്കാരനായ ഡോക്ടറും ഇടപെട്ടു. അപസ്മാരരോഗിയായ യുവാവിനെ ഉടൻ സ്‌ട്രെച്ചറിൽ താഴേക്കെത്തിച്ചു. ആംബുലൻസ് എത്താൻ നിർദേശം നൽകിയിരുന്നെങ്കിലും അപ്പോഴേയ്ക്കും യുവാവിന് ബോധംവന്നു.

തൈക്കൂടം സ്വദേശിയായ യുവാവിന്റെ വീട്ടിൽ വിവരമറിയിച്ചു. വിശ്രമത്തിനുശേഷം ജീവനക്കാരനെക്കൂട്ടി ഇയാളെ മെട്രോയിൽത്തന്നെ തൈക്കൂടത്ത് എത്തിച്ചു. ബന്ധുക്കളെ ഏൽപ്പിച്ചശേഷമാണ് മെട്രോ ജീവനക്കാരൻ മടങ്ങിയത്.