nirmala

മൂവാറ്റുപുഴ: നിർമ്മല ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നന്മ 88 മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മുപ്പതോളം സ്‌കൂളുകളിലെ 150ഓളം വരുന്ന നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സംഗമം ജെയിൻ യൂണിവേഴ്‌സിറ്റി പ്രൊ.വൈസ് ചാൻസലർ ഡോ. ജെ. ലത ഉദ്ഘാടനം ചെയ്തു. നന്മ 88 പ്രസിഡന്റ് ജെറി തോമസ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ഡോ. ആന്റണി പുത്തൻകുളം അനുഗ്രഹ പ്രഭാഷണം നടത്തി. കമ്മ്യൂണിറ്റി സർവീസ് ആൻഡ് ഇവന്റ്സ് ചെയർമാൻ വിനോദ് ബാബു, നന്മ വൈസ് പ്രസിഡന്റുമാരായ പ്രതീഷ് ഫിലിപ്പ്, കെ.എം സീന,​ സെക്രട്ടറി ബേബി വർഗീസ്, ട്രഷറർ പ്രജിത്ത്, മുൻ ഭാരവാഹികളായ ജോൺ വർഗീസ്, അഡ്വ. ഒ.പി സതീഷ് എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി ദിനത്തിന് മുന്നോടിയായി വനം-വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.