മൂവാറ്റുപുഴ: എസ്.എൻ.ഡി.പി ഹൈസ്കൂളിൽ എസ്.പി.സി കേഡറ്റുകളുടെ ത്രിദിന അവധികാല ക്യാമ്പ് സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വി.കെ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വൈ.ഐ.ആം.എ കേഡറ്റ് എന്ന വിഷയത്തിൽ മുൻ എസ്.പി.സി കേഡറ്റുകളായ അധീന ആൻ അലക്സ്, അശ്വതി മണി എന്നിവർ സംവദിച്ചു. കീർത്തി രാജ് പോക്സോ നിയമ ക്ലാസെടുത്തു. വ്യക്തിശുചിത്വം എന്ന വിഷയത്തിൽ ജനറൽ ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷും റോഡ് സുരക്ഷ,​കുട്ടികളുടെ അവകാശങ്ങൾ എന്നിവയെ അധികരിച്ച് പൊലീസ് ഉദ്യോഗസ്ഥരായ ഹാജറ, ഐസി മോൾ, സിബി അച്യുതൻ, ശിവദാസ് എന്നിവർ ക്ലാസെടുത്തു. സംവർത്തിക ആശുപത്രിയുടെ നേതൃത്വത്തിൽ കേഡറ്റുകൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി. ഹെഡ്മിസ്ട്രസ് വി.എസ് ധന്യ, എ.സി.പി.ഒ ആഷ ഗോപിനാഥ്, അദ്ധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.