
കളമശേരി: ഏലൂർ കണ്ടെയ്നർ റോഡിൽ ഫാക്ട് സിഗ്നൽ ജംഗ്ഷനിൽ കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഇടപ്പള്ളി ചങ്ങമ്പുഴ നഗർ എഴുമാന്തുരുത്ത് വീട്ടിൽ ജോർജിന് (63) പരിക്കേറ്റു. ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടെയ്നർ ലോറി തെറ്റായ ദിശയിലൂടെ കടന്നതാണ് അപകട കാരണമെന്ന് വഴിയാത്രക്കാർ പറഞ്ഞു. വാഹന ഗതാഗതം അല്പസമയം സ്തംഭിച്ചെങ്കിലും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിച്ചു.