അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ കായികമത്സരങ്ങൾ സംഘടിപ്പിച്ചു. വിവിധ കോളേജുകളിൽ നിന്നുള്ള അൻപതിലേറെ ടീമുകൾ ബാസ്ക്കറ്റ്ബാൾ, ഫുട്ബാൾ, വോളിബാൾ എന്നിവയിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ.മനോജ് ജോർജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കോ- ഓർഡിനേറ്റർ ഡോ. എസ്. അരുൺ, അഡിമിനിസ്ട്രേറ്റിവ് ഓഫീസർ വിനോദ് പി. നായർ, പബ്ലിക് റിലേഷൻസ് ഓഫീസർ ഷിൻടോ സെബാസ്റ്റ്യൻ, സ്റ്റുഡന്റസ് കൗൺസിൽ ചെയർമാൻ ആതിഖ് ജിനു തുടങ്ങിയവർ സംസാരിച്ചു.