
കൊച്ചി: അഖില കേരള വിശ്വകർമ്മ മഹാസഭ കണയന്നൂർ താലൂക്ക് യൂണിയൻ കാക്കനാട്ട് സംഘടിപ്പിച്ച കുടുംബസംഗമം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ആർ.ദേവദാസ് അദ്ധ്യക്ഷനായി. യൂണിയൻ പ്രസിഡന്റ് പി.ആർ.പ്രഭാകരൻ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. സംസ്ഥാന സെക്രട്ടറി പി.കെ.തമ്പി, ജില്ലാ സെക്രട്ടറി കെ.ആർ.ശശി, ട്രഷറർ പി.എസ്.ഭാസ്‌കരൻ, വിശ്വകർമ്മ മഹിളാസംഘം നേതാക്കളായ ശാരദ വിജയൻ, ശാന്ത മോഹനൻ, കെ.വി.എം.എസ്.യൂണിയൻ പ്രസിഡന്റ് ഷീല ജനാർദ്ദനൻ, യൂണിയൻ സെക്രട്ടറി ഇ.വി.മോഹനൻ, വി.വി. ശശികുമാർ എന്നിവർ സംസാരിച്ചു.