കൊച്ചി : ഫർണിച്ചർ മാനുഫാക്‌ചേഴ്‌സ് ആൻഡ് മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ അങ്കമാലി അഡലക്‌സ് കൺവെൻഷൻ സെന്ററിൽ ഫർണിച്ചർ എക്‌സിബിഷൻ 'ഫിഫെക്‌സ്' ന് തുടക്കമായി. എ.എം. ആരിഫ് എം.പി എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. ഫർണിച്ചർ മാനുഫാക്‌ചേഴ്‌സ് ആൻഡ് മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. മേള ഇന്ന് സമാപിക്കും.