
മൂവാറ്റുപുഴ: കേരള സ്‌റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മുവാറ്റുപുഴ സബ്‌സെന്ററിൽ ഹൈസ്‌കൂൾ (ടി.ഡി.സി), ഹയർസെക്കൻഡറി, (സി.എസ്.എഫ്.സി), കോളേജ് വിദ്യാർഥികൾക്കുള്ള ദ്വിവത്സര കോഴ്‌സ് (രണ്ടുവർഷ പി.സി.എം) ജൂൺ 19ന് ആരംഭിക്കും. ഓൺലൈനിലാണ് രജിസ്‌ട്രേഷൻ. ജൂൺ 15വരെ വെബ്‌സൈറ്റിൽ ഫീസ് അടയ്ക്കാം. മോഡൽ സ്‌കൂൾ കാമ്പസിൽ പ്രവർത്തിക്കുന്ന അക്കാഡമി സെന്ററിലാണ് ക്ലാസുകൾ. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് ഞായറാഴ്ചകളിൽ രാവിലെയാണ് ക്ലാസ്. ദ്വിവത്സര കോഴ്‌സിന് ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ മുതൽ വൈകിട്ട് വരെയാണ് ക്ലാസ്. വിവരങ്ങൾക്ക്: https://kscsa.org ഫോൺ: 82810 98873