കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ.എം.എ ) വിമൻ മാനേജേഴ്‌സ് ഫോറം ഉദ്ഘാടനം ചെയ്തു. കെ.എം.എയുടെ ആദ്യ വനിതാ പ്രസിഡന്റും ഒ.ഇ.എൻ ഇന്ത്യ ലിമിറ്റഡ് സി.എം.ഡിയുമായ പമേല അന്ന മാത്യു ഉദ്ഘാടനം ചെയ്തു.

ആർ. ശ്രീലേഖ മുഖ്യാതിഥിയായിരുന്നു.കെ.എം.എ പ്രസിഡന്റ് എൽ. നിർമ്മല, വിമൻ മാനേജേഴ്‌സ് ഫോറം ചെയർപേഴ്‌സൺ ലേഖാ ബാലചന്ദ്രൻ, ഇന്ദു നായർ, രാഖീ വിജയ് നായർ, അശ്വതി രാകേഷ്, രൂപാ ജോർജ് എന്നിവർ സംസാരിച്ചു.