അങ്കമാലി: തുറവൂർ ചരിത്ര ലൈബ്രറിയിൽ സാംസ്ക്കാരിക കൂട്ടായ്മയും കവിയും നാടകകൃത്തും നാടക സംവിധായകനുമായ മോഹൻ ചെറായുടെ ചെറായി കഥകൾ എന്ന കഥാ സമാഹാരത്തെ ആസ്പദമാക്കി പുസ്തക ചർച്ചയും നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.ആർ ബാബു ഉദ്ഘാടനം ചെയ്തു. പി.കെ വർഗീസ് പുസ്തകം പരിചയപ്പെടുത്തി. ലൈബ്രറി പ്രസിഡന്റ് സി.ടി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മോഹൻ ചെറായിയെ പൊന്നാടയണിച്ച് ആദരിച്ചു. ലൈബ്രറി സെക്രട്ടറി വി.എൻ വിശ്വംഭരൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ സുരേഷ്, പഞ്ചായത്ത് അംഗം എം.എം പരമേശ്വരൻ, കഥാകൃത്ത് കെ.വി.എസ് സാബു, എം.വി മോഹനൻ, കെ.കെ ശിവൻ, ബേബി പാറേക്കാട്ടിൽ, വി.വി ജോയി, ജിഷ കെ. ആർ, റോസി ജോസഫ്, സി. ഐ ജോളി, അരവിന്ദാക്ഷൻ,സൗമ്യ ശരത്ത്, ബേബി വർഗീസ്, ഉഷ മോഹനൻ, കെ. സാവിത്രി, ആശ മാത്യു, പി.സി ദേവസി എന്നിവർ പങ്കെടുത്തു.