
കൊച്ചി: എറണാംകുളം തിരുമല ദേവസ്വം ശ്രീവെങ്കടാചലപതിയുടെ ത്രിതീയ പ്രതിഷ്ഠയുടെ 125 ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടന്ന വിശേഷാൽ സ്വർണ്ണ ഗരുഡവാഹന പൂജയിൽ പങ്കെടുക്കാനെത്തിയ കാശിമഠാധിപതി സംയമീന്ദ്ര തീർത്ഥസ്വാമിക്ക് സ്വീകരണം നൽകി.
ക്ഷേത്രം മാനേജിംഗ് കമ്മിറ്റിക്കുവേണ്ടി ശ്രീകുമാർ ആർ.കമ്മത്ത്, നവീൻ ആർ. കമ്മത്ത് എന്നിവർ ചേർന്ന് സ്വാമിയെ സ്വീകരിച്ചു. തുടർന്നുനടന്ന സ്വർണ്ണ ഗരുഡവാഹന പൂജയ്ക്ക് കാശിമഠാധിപതി നേതൃത്വം നൽകി.