kklm

കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ യൂത്ത് മൂവ്മെന്റ് നേതൃത്വ സംഗമം നടത്തി. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ വി.എസ് അനീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ പ്രസിഡന്റ്‌ പി.ജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യുവജന സന്ദേശവും പുരസ്‌കാര വിതരണവും കൂത്താട്ടുകുളം പൊലീസ് സബ് ഇൻസ്‌പെക്ടർ ശാന്തി കെ.ബാബു, നിർവഹിച്ചു. യൂണിയൻ സെക്രട്ടറി സി.പി സത്യൻ മുഖ്യപ്രഭാഷണവും സംസ്ഥാന യൂത്ത് മൂവ്മെന്റ് ജോയിന്റ് സെക്രട്ടറി സജീഷ് കോട്ടയം പരിശീലന ക്ലാസും നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ്‌ പി.കെ അജിമോൻ, യൂണിയൻ കൗൺസിലർമാരായ ഡി. സാജു, എം.പി ദിവാകരൻ, പി.എം മനോജ്‌, ജില്ലാ കമ്മറ്റി അംഗം സി. കെ ബിജു, യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ്‌ അജേഷ് വിജയൻ വാക്കണ്ടം, സെക്രട്ടറി എം. ആർ സജിമോൻ തുടങ്ങിയവർ സംസാരിച്ചു.