election

കൊച്ചി: തീ പാറുന്ന പ്രചാരണത്തിനൊടുവിൽ തൃക്കാക്കരയിൽ നാളെ വിധിയെഴുത്ത്. ജൂൺ മൂന്നിനാണ് വോട്ടെണ്ണൽ.

ഒരു മാസത്തോളം നീണ്ട പ്രചാരണമാണ് ഇന്നലെ സമാപിച്ചത്. നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 75 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 239 ബൂത്തുകൾ സജ്ജമാക്കി. വോട്ടെടുപ്പിനുള്ള സാമഗ്രികളുടെ വിതരണം എറണാകുളം മഹാരാജാസ് കോളേജിൽ ഇന്നു രാവിലെ 8ന് ആരംഭിക്കും.

സമ്മതിദായകർ

ആകെ: 1,96,805

പുരുഷന്മാർ: 95,274

സ്ത്രീകൾ: 1,01,530

ട്രാൻസ്‌ജെൻഡർ: 1

കന്നിവോട്ടർമാർ: 3,633

സ്ഥാനാർത്ഥികൾ

ഉമ തോമസ് (യു.ഡി.എഫ്)

ഡോ. ജോ ജോസഫ് (എൽ.ഡി.എഫ്)

എ.എൻ. രാധാകൃഷ്ണൻ (എൻ.ഡി.എ)

(സ്വതന്ത്രൻമാർ)

അനിൽ നായർ

ജോമോൻ ജോസഫ് സ്രാമ്പിക്കൽ

സി.പി. ദിലീപ് നായർ

ബോസ്‌കോ ലൂയിസ്

മന്മഥൻ

കഴിഞ്ഞ തവണത്തെ വോട്ട്

പി.ടി. തോമസ് (കോൺഗ്രസ്) - 59,839

ഡോ. ജെ. ജേക്കബ് (എൽ.ഡി.എഫ്) - 45,510

എസ്. സജി (ബി.ജെ.പി) -15,483

ഡോ. ടെറി തോമസ് (ട്വന്റി 20) - 13,897

നോട്ട - 695

മറ്റ് ആറ് സ്ഥാനാർത്ഥികൾ- 1146