
അങ്കമാലി: മലയാള ഐക്യവേദി എറണാകുളം ജില്ലാ പ്രവർത്തക സംഗമം നടത്തി. സംസ്ഥാന സെക്രട്ടറി കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. സുരേഷ് മൂക്കന്നൂർ അധ്യക്ഷനായി. കോടതിയും ജനാധിപത്യവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ. വി.പി മാർക്കോസ് വിഷയാവതരണം നടത്തി. ജില്ലാ കൺവീനർ കെ. കെ സുരേഷ് ,സെക്രട്ടറി പി.വി രമേശൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ് ഹരിദാസ്, വിദ്യാർത്ഥി മലയാളവേദി ജില്ലാ പ്രസിഡന്റ് മിഷേൽ മരിയ, ജില്ലാ കമ്മിറ്റി അംഗം രാധാ മുരളീധരൻ എന്നിവർ പങ്കെടുത്തു.