ആലുവ: എടത്തലയിൽ പ്രധാനമന്ത്രി ഉജ്ജ്വൽ യോജന വഴിയുള്ള സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം ബി.ജെ.പി മണ്ഡലം സെക്രട്ടറി എം.യു ഗോപുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി എടത്തല ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രമ്യ സരീഷ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീക്കുട്ടൻ മുതിരക്കാട്ടുമുകൾ, മണ്ഡലം സെൽ കൺവീനർ ശ്രീകുമാർ കിഴിപ്പിള്ളി എന്നിവർ സംസാരിച്ചു. എടത്തല ഗ്രാമപഞ്ചായത്ത് 16 -ാം വാർഡിലെ നാല് കുടുംബങ്ങൾക്കാണ് സൗജന്യ ഗ്യാസ് കണക്ഷൻ നൽകിയത്.
എസ്.സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ കുഞ്ഞുമോൻ, ഒ.ബി.സി മോർച്ച ജനറൽ സെക്രട്ടറി പി.പി ഹരിദാസ്, ധന്യ കൃഷ്ണകുമാർ, കൃഷ്ണകുമാർ, വേലായുധൻ, സന്തോഷ് പാലാഞ്ചേരി, സതീഷ്, പങ്കജാക്ഷൻ, ഷാജി വടാശേരി, പ്രസാദ്, പൊന്നപ്പൻ, വിജയൻ, വി.കെ വേലായുധൻ, അനീഷ് കടമ്പനാട്ട് എന്നിവർ നേതൃത്വം നൽകി.
എടത്തലയിൽ പ്രധാനമന്ത്രി ഉജ്ജ്വൽ യോജന വഴിയുള്ള സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം ബി.ജെ.പി മണ്ഡലം സെക്രട്ടറി എം.യു. ഗോപുകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു