മൂവാറ്റുപുഴ: പെരിങ്ങഴ വിശ്വകർമ്മ സർവീസ് സൊസൈറ്റി ശാഖാ വർഷികവും കുടുംബ സംഗമവും ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനൻ ഉദ്ഘാടനം ചെയ്തു. വി.എസ്.എസ് സംസ്ഥാന കൗൺസിൽ അംഗം ടി.എൻ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂണിയൻ ട്രഷറർ കെ.കെ. രവീന്ദ്രൻ മുതിർന്ന അംഗങ്ങളെ ആദരിച്ചു. വൈസ് പ്രസിഡന്റ് എസ്.ആർ അജയകുമാർ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. താലൂക്ക് സെക്രട്ടറി കെ.എൻ വാസു, പ്രസിഡന്റ് എസ്.ആർ അരുൺകുമാർ, നഗരസഭാംഗം ജോളി മണ്ണൂർ, വി.എസ്.എസ് സംസ്ഥാന കമ്മറ്റി അംഗം സി.എ രവി, ശാഖ ജോയിന്റ് സെക്രട്ടറി എൻ. രവി, ട്രഷറർ ടി.കെ. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.