catholic

കൊച്ചി: ഇന്ത്യയിലെ കത്തോലിക്കാസഭ നന്മകളാൽ സമ്പന്നമാണെന്ന് വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലിയോ പോൾദോ ജിറെല്ലി. വരാപ്പുഴ അതിരൂപതയിൽ വിശ്വാസ പരിശീലനവർഷത്തിന് തുടക്കംക്കുറിച്ച് സംഘടിപ്പിച്ച 'ഡിഡാക്കേ 2022" മതാദ്ധ്യാപക കൺവൻഷനിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫാ.വിൻസെന്റ് വാര്യത്ത് ക്ലാസ് നയിച്ചു.
മതബോധന ഡയറക്ടർ ഫാ.വിൻസെന്റ് നടുവിലപറമ്പിൽ അദ്ധ്യക്ഷനായി. കെ.ആർ.എൽ.സി.ബി.സി മതബോധന കമ്മിഷൻ ഡയറക്ടർ ഫാ.മാത്യു പുതിയാത്ത്, വരാപ്പുഴ അതിരൂപത അസി.ഡയറക്ടർ ഫാ. ജോബി ആലപ്പാട്ട്, കമ്മിഷൻ സെക്രട്ടറി എൻ.വി.ജോസ്,
ജൂഡ് സി.വർഗീസ് എന്നിവർ സംസാരിച്ചു.