
കാലടി: ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. ബൈക്കോടിച്ചിരുന്ന കാഞ്ഞൂർ തുറവുംകര കല്ലുംകൂട്ടം ഈട്ടുങ്ങപ്പടി വീട്ടിൽ ബാലൻ (60) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30 ഓടെ വീടിനടുത്ത് എയർപോർട്ട് റോഡിലായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: കുമാരി. മക്കൾ: അജിത്, അഖിൽ. മരുമകൾ: അഞ്ജു.