t

തൃപ്പൂണിത്തുറ: ദി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത് കേരള തൃപ്പൂണിത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സൗജന്യ മരുന്ന് വിതരണവും ഉദയംപേരൂർ പഞ്ചായത്ത് 19-ാം വാർഡ് അംഗം എം.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഐ.എച്ച്.കെ തൃപ്പൂണിത്തുറ യൂണിറ്റ് പ്രസിഡന്റ് ഡോ. എ.ഇ. രാഘവൻനായർ മംഗലശേരിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. പി. രമണി ദേവി, ഡോ. പി. സതീദേവി, ഡോ. ആർ.എസ്. താര, ഡോ. എം. വിദ്യ, ഡോ. രാധിക , ഡോ. ഷിബീന, ഡോ. എൽദോ പോൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ആശാ വർക്കർ അന്ന ഷൈനി സ്വാഗതവും കുടുംബശ്രീ സി.ഡി.എസ് ..... മിനി ഷാജു നന്ദിയും രേഖപ്പെടുത്തി.