
മട്ടാഞ്ചേരി: ഫോർട്ടുകൊച്ചി ചിരട്ടപ്പാലം റോഡ് മാധവമന്ദിരത്തിൽ വി.സുകുമാരൻ (87, റിട്ട. അദ്ധ്യാപകൻ, മരട് മാങ്കായ് സർക്കാർ സ്‌കൂൾ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വെളി പൊതുശ്മശാനത്തിൽ. ബി.ജെ.പി. മട്ടാഞ്ചേരി മണ്ഡലം വൈസ് പ്രസിഡന്റ്, ഫോർട്ടുകൊച്ചി എസ്.എൻ.ഡി.പി ശാഖ ഭാരവാഹി, ബാലഗോകുലം നഗർ ഉപാദ്ധ്യക്ഷൻ, വിശ്വഹിന്ദു പരിഷത്ത് ഉപാദ്ധ്യക്ഷൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ: അമല. മക്കൾ: മനോജ് (ബെഹ്‌റിൻ), അജിത്, സ്വപ്ന. മരുമക്കൾ: സീജ, സുബി, സുദീപ് ശ്രീനിവാസൻ (ദുബായ്).