
ചോറ്റാനിക്കര: കണയന്നൂർ എരുവേലി വട്ടുക്കുന്ന് റസിഡൻസ് അസോസിയേഷന്റെയും ആരക്കുന്നം ഏ.പി. വർക്കി മിഷൻ ആശുപത്രിയുടെയും ഏ.പി. വർക്കി ഹാർട്ട് കെയർ സെന്ററിന്റെയും നേതൃത്വത്തിൽ എരുവേലി ജെ.ബി. എസിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷൻ എം.ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രജനി മനോഷ് അദ്ധ്യക്ഷത വഹിച്ചു. എ.പി. വർക്കി മിഷൻ ആശുപത്രി സെക്രട്ടറി എം.ജി. രാമചന്ദ്രൻ, കെ.ഇ.വി.ആർ.എ പ്രസിഡന്റ് ഡാലിയ റോയ് ഫിലിപ്പ്, എ.പി. വർക്കി മിഷൻ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സുജിത്ത് വർഗീസ്, എഡ്റാക് ജില്ലാ സെക്രട്ടറി പി.സി. അജിത്ത്കുമാർ എഡ്റാക് ചോറ്റാനിക്കര മേഖലാ സെക്രട്ടറി ഒ. കെ. രാജേന്ദ്രൻ, കെ.ഇ.വി.ആർ.എ സെക്രട്ടറി പി.എ. സമദ് എന്നിവർ സംസാരിച്ചു.