വൈപ്പിൻ:എളങ്കുന്നപ്പുഴ ശാഖയിലെ ഡോ.പല്പു സ്മാരക കുടുംബ യൂണിറ്റിന്റെ 21ാം വാർഷികയോഗം വൈപ്പിൻ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ടി.ജി വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ടി.ബി ജോഷി മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി കൈരളി, സഹരക്ഷാധികാരി ബാബു, യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി സുധീശൻ, ശാഖാ സെക്രട്ടറി ശശിധരൻ, വനിതാ സംഘം സെക്രട്ടറി പ്രസന്ന ശശി എന്നിവർ സംസാരിച്ചു. 70 വയസ്സ് കഴിഞ്ഞവർക്ക വാർഷിക പെൻഷനും സമ്മാനങ്ങളും വിതരണം ചെയ്തു.