
വൈപ്പിൻ: കോൺഗ്രസ് വൈപ്പിൻ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഡേവിഡ് പി. ഇലഞ്ഞിക്കലിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ യോഗം നടത്തി. കെ.പി.സി.സി നിർവ്വാഹക സമിതി അംഗവും ഐ.എൻ.ടി.യു.സി ദേശിയ സെക്രട്ടറിയുമായ അഡ്വ. കെ. പി ഹരിദാസ് ഉദ്ഘാടനം ചെയ്തു. അംബ്രോസ് കോലഞ്ചേരി അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എം. ജെ ടോമി, ബാബു മൂന്നാംകൂറ്റി,വിവേക് ഹരിദാസ്, ജൂഡ് പുളിക്കൽ, രാജു കല്ലുമഠത്തിൽ, ബെന്നി കാരക്കാട്ട്, പി.വി.എസ് ദാസൻ, ടി. എം സുകുമാരപിള്ള, എലിസബത്ത് എഡ്വേർഡ്, സാജു മാമ്പിള്ളി,സോഫി വർഗീസ്, കെ. ടി. ആന്റണി, ഹരിണാക്ഷി എന്നിവർ പ്രസംഗിച്ചു.