gothuruth

പറവൂർ: ഗോതുരുത്ത് മുസിരീസ് ഹെറിറ്റേജ് ഡെവലപ്മെന്റ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്ലീൻ ഗോതുരുത്ത് 2022 രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടത്തി. തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ രണ്ട് ദിവസങ്ങളിലായി വീടും, പരിസരങ്ങളും, പൊതുയിടങ്ങളും ശുചീകരിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്തംഗം നിതാ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ജെയ്സൺ പുളിക്കത്തറ അദ്ധ്യക്ഷത വഹിച്ചു. സമ്പൂർണ മാലിന്യ പദ്ധതിയുമായി ബന്ധപ്പെട്ട് സൊസൈറ്റി തയ്യാറാക്കിയ നിവേദനം ചേന്ദമംഗലം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിപ്പി സെബാസ്റ്റ്യന് ക്ലീൻ ഗോതുരുത്ത് കൺവീനർ കെ.ടി. ടോമി കൈമാറി. ജോമി ജോസി, സിജു ജോസ്, ജോസ് പുളിക്കത്തറ എന്നിവർ സംസാരിച്ചു.