കൊച്ചി: സാമൂഹ്യജീവിതത്തിൽ ജാതിഘടന പ്രത്യക്ഷമല്ലെങ്കിലും അതിൽ നിന്ന് ഉന്നതരായ ന്യായാധിപൻമാക്ക് പോലും മുക്തരാകാൻ കഴിഞ്ഞിട്ടില്ലന്ന് ജസ്റ്റിസ് കെ.കെ. ദിനേശൻ പറഞ്ഞു.
കേരള യുക്തിവാദി സംഘത്തിന്റെയും കേരള മിശ്രവിവാഹവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന മിശ്രഭോജനത്തിന്റെ 105-ാം വാർഷികവും വി.കെ. പവിത്രൻ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള യുക്തിവാദി സംഘം ജനറൽ സെക്രടറി ടി.കെ. ശക്തിധരൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ. പവിത്രൻ അനുസ്മരണം എഴുപുന്ന ഗോപിനാഥ് നിർവഹിച്ചു. പി.ഇ. സുധാകരൻ, അഡ്വ.പി.വി. ജീവേഷ്, ശൂരനാട് ഗോപൻ, അഡ്വ. മോഹനചന്ദ്രൻ, ഇ.കെ. ലൈല എന്നിവർ സംസാരിച്ചു