
പറവൂർ: സർവീസിൽ നിന്ന് വിരമിക്കാൻ രണ്ടുദിവസം ബാക്കിനിൽക്കേ ഗ്രേഡ് എസ്.ഐ അന്തരിച്ചു. മുനമ്പം പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ പെരുമ്പടന്ന ചില്ലിത്തറവീട്ടിൽ സി.ജെ.ഉണ്ണി (56) ആണ് വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കേ അന്തരിച്ചത്. നാളെ സർവീസിൽ നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു.
വിരമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ആലുവയിൽവച്ച് കഴിഞ്ഞദിവസം പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നൽകിയ യാത്രഅയപ്പിലും അദ്ദേഹത്തിന് സംബന്ധിക്കാൻ കഴിഞ്ഞിരുന്നില്ല. പറവൂർ വടക്കേക്കര സ്‌റ്റേഷനിൽ നിന്ന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് അദ്ദേഹം മുനമ്പത്തെത്തിയത്.
ഇന്ന് രാവിലെ എട്ടിന് മുനമ്പം സ്‌റ്റേഷനിൽ പൊതുദർശനത്തിന് ശേഷം 11ന് തോന്ന്യകാവ് ശ്മശാനത്തിൽ സംസ്കാരം നടക്കും. ഭാര്യ: ഇന്ദിര (അദ്ധ്യാപിക). മക്കൾ: ഡോ.അമൃത (തൃശൂർ മെഡിക്കൽ കോളേജ്), അഞ്ജിത (മെഡിക്കൽ വിദ്യാർത്ഥി).