മൂവാറ്റുപുഴ: വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജോൺ പോളിനെയും അഭിനേത്രിയായിരുന്ന കെ.പി.എ.സി ലളിതയെയും അനുസ്മരിച്ചു. തുടർന്ന് ചലച്ചിത്ര അക്കാദമി എക്സി.അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ. പ്രകാശ് ശ്രീധറെ ആദരിച്ചു. അനുമോദന യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സിന്ധു ഉല്ലാസ് പൊന്നാട അണിയിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.ആർ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജോൺപോൾ, കെ.പി.എ.സി ലളിത അനുസ്മരണ പ്രഭാഷണം മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റുകൂടിയായ കെ.പ്രകാശ് ശ്രീധർ നടത്തി. ലൈബ്രറി സെക്രട്ടറി ആർ. രാജീവ്, സിന്ധു ഉല്ലാസ്, ഉല്ലാസ് ചാരുത, ശ്രീദേവി, എം.എം. രാജപ്പൻ പിള്ള, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.കെ. കുട്ടപ്പൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ബാലോത്സവത്തിൽ കഥാരചനക്ക് ഒന്നാം സമ്മാനം നേടിയ നീലകണ്ഠന് പുരസ്കാരം നൽകി. .