ഉദയംപേരൂർ: ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗവും പരിസ്ഥിതി സംരക്ഷണത്തിന് വലിയ പ്രാധാന്യവുമുള്ള സംരക്ഷിക്കണമെന്ന് സി.പി.ഐ.ഉദയംപേരൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ ഗോപി ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി ചന്ദ്രബോസ്, ജില്ലാ കൗൺസിൽ അംഗങ്ങളായ ടി. രഘുവരൻ, കുമ്പളം രാജപ്പൻ, കെ.ആർ. റെനീഷ്, മല്ലിക സ്റ്റാലിൻ, എ.കെ സജീവൻ, ടി.എൻ ദാസൻ, പി.വി പ്രകാശൻ, ആൽവിൻ സേവ്യർ, എം.ആർ സുർജിത്, സരള വിനോദ്, എൻ.ആർ. യദുകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ആൽവിൻ സേവ്യറിനെ സെക്രട്ടറിയായും ടി.ടി ജയരാജിനെ അസിസ്റ്റന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.