
തൃക്കാക്കര: എസ്.എൻ.ഡി.പി യോഗം തൃക്കാക്കര സൗത്ത് ശാഖയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു. ലാലൻ വിടാകുഴ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ഉണ്ണി കാക്കനാട് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ ശരത്ത് ടി.ആർ, വിനയൻ ശ്രീമൂലനഗരം എന്നിവർ ക്ലാസ് നയിച്ചു. ശാഖാ സെക്രട്ടറി വിനീസ് ചിറക്കപ്പടി, വൈസ് പ്രസിഡന്റ് കെ.എൻ രാജൻ, പ്രവീൻ കെ.ബി, മനേഷ് എം.എം, കെ.ആർ അശോകൻ, സി.സി വിജു,മിനി അനിൽകുമാർ ,രതി ഉദയൻ, കുമാരി ദിയാ പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി.