
പള്ളുരുത്തി: എസ്.ഡി.പി. വൈ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളായി നടത്തിയ സമ്മർ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം കൊച്ചി സിറ്റി ഡി.സി.പി വി.യു. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ശ്രീ ധർമ്മ പരിപാലന യോഗം പ്രസിഡന്റ് സി.ജി. പ്രതാപൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തോപ്പുംപടി എസ്.എച്ച്.ഒ സി.ജെ. മാർട്ടിൻ മുഖ്യപ്രഭാഷണം നടത്തി, തുടർന്ന് സ്കൂൾ പി. ടി.എ. പ്രസിഡന്റ് ഉഷ എസ്. പ്രഭു, ചലച്ചിത്രതാരം സാജൻ പള്ളുരുത്തി, അദ്ധ്യാപകരായ ഷിനി, വിജയകുമാരി, ധന്യ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ ബെസ്റ്റ് ഇൻഡോർ കേഡറ്റായി വൈഗ ധനുഷിനെയും ബെസ്റ്റ് ഔട്ട്ഡോർ കേഡറ്റായി ദേവി നയനയെയും തിരഞ്ഞെടുത്തു.